Malayalam lyrics
ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ
ആർഷ പൂവനമേ നിൻ ശാന്തി നിൻ കൈകളിൽ
സോദരരേ കൈകോർത്ത് മുന്നേറുവിൻ
സത്യകാഹളം മുഴക്കി മുന്നേറുവിൻ
ചെമ്മഞ്ഞ കൊടി പിടിക്കും കൈകൾ
ക്രിസ്തുവിനായ് പണിയെടുക്കും കൈകൾ
വയലുകളെ വിളഞ്ഞ വയലുകളെ
വിളവെടുക്കുവാൻ ഞങ്ങൾ അണിനിരക്കുന്നു
സ്നേഹവും ത്യാഗവും നുകർന്ന് ഞങ്ങൾ
സേവനത്തിന ദൂതരായി വരുന്നിതാ
കരകളും തിരകളും കടന്ന് ഞങ്ങൾ
സുവിശേഷ ദൂതരായ് വരുന്നിതാ
ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ
ആർഷ പൂവനമേ നിൻ ശാന്തി നിൻ കൈകളിൽ
സോദരരേ കൈകോർത്ത് മുന്നേറുവിൻ
സത്യകാഹളം മുഴക്കി മുന്നേറുവിൻ
മുന്നേറുവിൻ
മുന്നേറുവിൻ
